റഷ്യയുടെ ചെലവില്‍ തന്നെ രാജ്യം പുനര്‍നിര്‍മിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ്

കീവ്- യുക്രൈനില്‍ അധിനിവേശം നടത്തിയതിന് റഷ്യ വില നല്‍കേണ്ടി വരുമെന്നും യുദ്ധത്തിനു ശേഷം റഷ്യയുടെ ചിലവിൽ തന്നെ രാജ്യത്തെ പുനര്‍നിര്‍മിക്കുമെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. കൂറ്റന്‍ മിസൈല്‍, റോക്കറ്റ് ആക്രമണങ്ങളുടെ അകമ്പടിയോടെ പ്രധാന നഗരങ്ങളെല്ലാം വളഞ്ഞ് റഷ്യന്‍ സൈന യുക്രൈനില്‍ തേരോട്ടം തുടരുകയാണ്. യുക്രൈന്റെ നിയന്ത്രണം റഷ്യ പൂര്‍ണമായും പിടിച്ചെടുക്കുകയാണങ്കില്‍ അടുത്ത ഘട്ടം പ്രതിരോധത്തിന്റേതായിരിക്കുമെന്നും അദ്ദഹം സൂചന നല്‍കി. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് യുക്രൈന് ദിനേന ആയുധങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യാഴാഴ്ച പുറത്തുവിട്ട പുതിയ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

ഞങ്ങള്‍ ഓരോ വീടും, ഓരോ തെരുവും ഓരോ നഗരവും പുനര്‍നിര്‍മിക്കും. നഷ്ടപരിഹാരവും സംഭാവനയും എന്നീ വാക്കുകള്‍ പഠിച്ചോളൂ എന്നാണ് റഷ്യയോട് പറയാനുള്ളത്. ഞങ്ങളുടെ രാജ്യത്തിനും ഒരോ യുക്രൈന്‍കാരനുമെതിരെ നിങ്ങള്‍ ചെയ്ത എല്ലാത്തിനും നിങ്ങള്‍ നഷ്ടപരിഹാരം നല്‍കും- സെലന്‍സ്‌കി പറഞ്ഞു. 

Latest News