എന്തിനാണ് ചേട്ടാ; ദിലീപിന്റെ ഡയലോഗുമായി  ഇരയുടെ പുതിയ ടീസര്‍ 

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നലെ പോലീസ് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ നടന്‍ ദിലീപ് ഒരു മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞ ഡയലോഗുമായി  ഇര എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍. 
'എന്തിനാണ് ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്നത്? എന്ന ഡയലോഗാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു കൊലപാതകവും അതു സംബന്ധിച്ച് നടത്തുന്ന അന്വേഷണവുമാണ് ഗോകുല്‍ സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഇതിവൃത്തം. മിയ, നിരഞ്ജന അനൂപ്, ലെന, അലെന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഷൈജു എസ്.എസ് ആണ് സംവിധാനം ചെയ്യുന്നത്.  വൈശാഖ്, ഉദയകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രനിര്‍മാണം. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Latest News