സാക്ഷികളെ ഭീഷണിപ്പെടുത്തും, കുറ്റം ആവര്‍ത്തിക്കും; ശര്‍ജീല്‍ ഇമാമിനെതിരെ ദല്‍ഹി പോലീസ്

ന്യൂദല്‍ഹി- പൗരത്വ പ്രക്ഷോഭകാലത്ത് വടക്കുകിഴക്കന്‍ ദല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെ.എന്‍.യുവിലെ മുന്‍ ഗവേഷക വിദ്യാര്‍ഥി ശര്‍ജീര്‍ ഇമാമിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും സങ്കീര്‍ണമായ കേസാണെന്നും ദല്‍ഹി പോലീസ്. ശര്‍ജീലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ദല്‍ഹി ഹൈക്കോടതിയിലാണ് പോലീസ് ഇക്കാര്യം ബോധിപ്പിച്ചത്. ജാമ്യം അനുവദിച്ചാല്‍ പ്രതി ഇതേ കുറ്റം ആവര്‍ത്തിക്കാനിടയുണ്ടെന്നും പോലീസ് വാദിക്കുന്നു.

https://www.malayalamnewsdaily.com/sites/default/files/2022/03/02/delhihighcourt.png
സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ ദല്‍ഹിയില്‍ സമരം നടക്കുന്നതിനിടെ പ്രകോപന പ്രസംഗം നടത്തിയെന്ന കേസിലാണ് ശര്‍ജീലിനെ അറസ്റ്റ് ചെയ്തിരുന്നത്.ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതി ദല്‍ഹി പോലീസിന് നോട്ടീസയച്ചിരുന്നു.
സി.എ.എയെ കുറിച്ചും എന്‍.ആര്‍.സിയെ കുറിച്ചും പ്രത്യേക മതവിഭാഗത്തില്‍ ഭീതി വളര്‍ത്താനും അക്രമം നടത്താനും ശര്‍ജീല്‍ പ്രസംഗങ്ങള്‍ വഴി ശ്രമിച്ചുവെന്നാണ് കുറ്റപത്രം.

 

Latest News