ദുബായ്- എക്സ്പോ 2020 ദുബായ് പവലിയനുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 വരെ നീട്ടി. സന്ദര്‍ശകര്‍ക്ക് ഇന്നുമുതല്‍ ഒരു മണിക്കൂര്‍ കൂടുതല്‍ എക്‌സ്‌പോയില്‍ ചെലവഴിക്കാനുള്ള അവസരം ലഭിക്കും.
ഫെബ്രുവരി 28 വരെ മെഗാ ഇവന്റ് ഏകദേശം 16 ദശലക്ഷം പേര്‍ സന്ദര്‍ശിച്ചു. എക്‌സ്‌പോ 2020 അവസാനിക്കാന്‍ 30 ദിവസം ശേഷിക്കെ സന്ദര്‍ശനങ്ങളില്‍ ഗണ്യമായ വര്‍ധനവുണ്ട്. കഴിഞ്ഞ മാസം 44 ലക്ഷം സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി.