യുവനടന്‍ റാഫി വിവാഹിതനായി

ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവനടന്‍ റാഫി വിവാഹിതനായി. ടിക്ക് ടോക്കിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മഹീനയാണ് റാഫിയുടെ വധു. ഒന്നര വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് താരങ്ങള്‍ ജീവിതത്തില്‍ ഒന്നിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും മഹീനയാണ് തന്നോട് ഇഷ്ടം പറഞ്ഞതെന്നും റാഫി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 28ന് നടന്ന വിവാഹചടങ്ങുകളില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടത്തു. കൊല്ലം എഎംജെഎം ഹാളിലാണ് വിവാഹസത്കാരം. സഹതാരങ്ങളായ അശ്വതി ശ്രീകാന്ത്, അമല്‍ രാജ്ദേവ്, സബീറ്റ ജോര്‍ജ്, അര്‍ജുന്‍ സോമശേഖര്‍ എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നു.

ചക്കപ്പഴം സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്. കൂട്ടുകാര്‍ക്കൊപ്പം ചെയ്ത ടിക് ടോക് വീഡിയോകളിലെ പ്രകടനമാണ് ചക്കപ്പഴത്തിന്റെ ഒഡീഷനിലേക്ക് അവസരം നല്‍കിയത്.

 

Latest News