കൊച്ചി- സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടക്കമായി. സംസ്ഥാന സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കും. നയരേഖ അവതരിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 400 പ്രതിനിധികളാണ് വിവിധ ജില്ലകളില്‍നിന്ന് സമ്മേളനത്തിന് എത്തുന്നത്. ബുധനാഴ്ച പൊതുചര്‍ച്ചയും വ്യാഴാഴ്ച വികസന രേഖയെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. വെള്ളിയാഴ്ച സമ്മേളനം സമാപിക്കും. സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
75 വയസെന്ന പ്രായപരിധി നിബന്ധന കര്‍ക്കശമാക്കി കൊണ്ട് സംസ്ഥാന സമിതിയില്‍ തലമുറ മാറ്റത്തിന് കളമൊരുക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ സമ്മേളനത്തിനുണ്ട്. 75 വയസെന്ന പ്രായപരിധി കര്‍ശനമാക്കുമ്പോള്‍ വൈക്കം വിശ്വന്‍ ,ആനത്തലവട്ടം ആനന്ദന്‍, എംഎം മണി, ജി സുധാകരന്‍ അടക്കമുള്ള പ്രമുഖര്‍ ഇത്തവണ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെടും.
അതേസമയം, മുഖ്യമന്ത്രിക്കും ജി സുധാകരനും ഇളവ് അനുവദിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹം ഇല്ലെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജി സുധാകരന്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.






