മൈക്രോസോഫ്റ്റ് മേധാവി സത്യ നഡെല്ലയുടെ മകന്‍ മരിച്ചു

സാന്‍ ഫ്രാന്‍സിസ്‌കോ- യുഎസ് ടെക്ക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ മേധാവിയും ഇന്ത്യന്‍ വംശജനുമായ സത്യ നഡെല്ലയുടെ മകന്‍ സെയ്ന്‍ നിര്യാതനായി. ജന്മനാ സെറിബ്രല്‍ പല്‍സി ബാധിതനായിരുന്നു 26കാരനായ സെയ്ന്‍. സത്യയും ഭാര്യ അനുവും സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തിലാണ് മരണ വിവരം അറിയിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.

ഭിന്നശേഷിക്കാരനായ സെയ്‌നിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം സീയറ്റില്‍ ചില്‍ഡ്രന്‍സ് സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് ബ്രെയ്ന്‍ റിസര്‍ചില്‍ സെയ്ന്‍ എന്‍ഡോവ്ഡ് ചെയര്‍ ഇന്‍ പീഡിയാട്രിക് ന്യൂറോസയന്‍സ് എന്ന സ്ഥാപനം നഡെല്ല ആരംഭിച്ചിരുന്നു.

Latest News