Sorry, you need to enable JavaScript to visit this website.

സ്തനാര്‍ബുദ നിര്‍ണയത്തിന് തെര്‍മല്‍ സ്‌ക്രീനിംഗ്, ഫലപ്രദവും കൃത്യവുമെന്ന് വിദഗ്ധര്‍

ചെന്നൈ- ഇന്ത്യന്‍ സ്ത്രീകളെ ബാധിക്കുന്ന എല്ലാ അര്‍ബുദങ്ങളിലും, സ്തനാര്‍ബുദമാണ് ഏറ്റവും സാധാരണം. ഇന്ത്യന്‍ സ്ത്രീകളിലെ മിക്ക സ്തനാര്‍ബുദങ്ങളും ചെറുപ്പക്കാര്‍ക്കിടയിലാണ് കണ്ടുപിടിക്കുന്നത്. അതിനാല്‍ തന്നെ രോഗം നേരത്തെ കണ്ടെത്തേണ്ടത് അനിവാര്യമാക്കുന്നു.
ഉല്‍പ്പാദനക്ഷമതയുള്ള പ്രായത്തിലുള്ള ധാരാളം ഇന്ത്യന്‍ സ്ത്രീകളെ തളര്‍ത്തുന്ന ഈ ആരോഗ്യ പ്രതിസന്ധിയെ നമ്മള്‍ എങ്ങനെ നേരിടും? ആരോഗ്യ അവബോധവും ലഭ്യതയും വര്‍ധിപ്പിക്കുന്നതിലൂടെയും ബ്രെസ്റ്റ് സ്‌ക്രീനിംഗ് പ്രോഗ്രാമുകളും ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനലൂടെയും നമുക്ക് ഇത് നേരിടാനാകും.
മാമോഗ്രാഫിയും എംആര്‍ഐയും ആണ് സാധാരണ സ്തനാര്‍ബുദ നിര്‍ണയ പരിശോധനകള്‍, എന്നാലിതിന് പരിമിതികളുണ്ട്, പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യത്തില്‍. യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും ചെലവേറിയതാണ്;പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ആവശ്യമാണ്. ഇവ എളുപ്പത്തില്‍ ലഭ്യമാകാത്തിടത്ത് പലരും അത് ചെയ്യുന്നില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ ആരോഗ്യത്തിന് കുറഞ്ഞ മുന്‍ഗണനയും സ്വയം ആരോഗ്യത്തെക്കുറിച്ചുള്ള സ്ത്രീകളുടെ കുറഞ്ഞ ധാരണയും കണക്കിലെടുക്കുമ്പോള്‍, ഈ ഘടകങ്ങള്‍ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നു.
ഈ സാഹചര്യത്തിലാണ് തെര്‍മല്‍ സ്‌കാനിംഗ് ശ്രദ്ധ നേടുന്നത്.. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ തെര്‍മല്‍ ഇമേജിംഗുമായി സംയോജിപ്പിക്കുന്നത് ബ്രെസ്റ്റ് തെര്‍മോഗ്രാഫിയുടെ വ്യാഖ്യാനത്തിലെ പിഴവുകളുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
സ്തനാര്‍ബുദ രോഗനിര്‍ണയത്തിനുള്ള ഒരു പുതിയ ഉപകരണമായി തെര്‍മല്‍ സ്‌ക്രീനിംഗ് ഉയര്‍ന്നുവരുന്നു. ഇവിടെയും, ബ്രെസ്റ്റ് തെര്‍മോഗ്രാഫിയുടെ വ്യാഖ്യാനം സങ്കീര്‍ണ്ണമാണ്, പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്, ചെന്നൈയിലെ റെയിന്‍ബോ ഹോസ്പിറ്റലില്‍ അടുത്തിടെ ആരംഭിച്ച തെര്‍മല്‍ സ്‌ക്രീനിംഗ് സെന്റര്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
18 വയസ്സ് മുതല്‍ സ്ത്രീകള്‍ക്ക് ഇത് സുരക്ഷിതമായി ഉപയോഗിക്കാം, നോ-ടച്ച് രീതിയില്‍ വേദനയോ റേഡിയേഷനോ ഇല്ലാതെയാണ് പരിശോധന. പോര്‍ട്ടബിള്‍ ഡിസൈന്‍ ഉപയോഗിച്ച്, ചെലവ്, സമയം, കൃത്യത എന്നിവയുടെ ഉയര്‍ന്ന കാര്യക്ഷമതയോടെ മാസ് സ്‌ക്രീനിംഗില്‍ ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

 

Latest News