മൂന്ന് മാസം മുമ്പ് പ്രണയ വിവാഹിതയായ യുവതി ജീവനൊടുക്കി

കണ്ണൂര്‍- മൂന്ന് മാസം മുമ്പ് പ്രണയവിവാഹിതയായ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി. മട്ടന്നൂര്‍ പരിയാരം ചിറക്കാടി സ്വദേശിനിയായ സയനോര (19)യാണ് ശിവപുരത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്.
ശിവപുരം ചിറക്കാട് സുജിത്ത് നിവാസില്‍ സുധീഷിന്റെ ഭാര്യയാണ്.  കഴിഞ്ഞ രാത്രി വെമ്പടിയിലെ ഭര്‍തൃവീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിമ രിക്കുകയായിരുന്നു. സുധീഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആ
ബന്ധം ഒഴിവാക്കിയാണ് സയനോരയെ വിവാഹം കഴിച്ചത്. വിവാഹത്തിന് സയനോരയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് ബന്ധം സാധാരണ നിലയിലാവുകയായിരുന്നു. സയനോരയും ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും ഭര്‍ത്താവിന്റെ സഹോദരനും ഭാര്യയുമടങ്ങിയ കുടുംബമാണ് വെമ്പടിയിലെ വീട്ടില്‍ താമസം. അമ്മക്ക് സുഖമില്ലെന്നറിഞ്ഞ് കഴിഞ്ഞ ദിവസം ഭര്‍ത്താവി നൊപ്പം സ്വന്തം വീട്ടില്‍ പോയി അമ്മയെ കണ്ടിരുന്നു. തിരിച്ച് വീട്ടിലെത്തിയ ശേഷമാണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം  വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. വിവാഹിതയായി മൂന്ന്
മാസം മാത്രം പിന്നിട്ടതിനാല്‍ തലശേരി ആര്‍.ഡി.ഒ ഷീബയുടെ സാന്നിധ്യത്തില്‍ മാലൂര്‍ സി.ഐ. പി.കെ. മണി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

 

Latest News