ഇന്ത്യയില്‍ രണ്ടുമാസത്തിനിടെ പ്രതിദിന കോവിഡ് പതിനായിരത്തില്‍ താഴെ

ന്യൂദല്‍ഹി- രണ്ടു മാസത്തിനുശേഷം ഇതാദ്യമായി ഇന്ത്യയില്‍ കോവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെയെത്തി. 24 മണിക്കൂറിനിടെ 8,013 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതിനകം കോവിഡ് ബാധിച്ചവരുടെ എണ്ണം 4,29,24,130 ആയി വര്‍ധിച്ചപ്പോള്‍ 1,02,601 ആയി കുറഞ്ഞതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.


ഇതിനുമമ്പ് ഡിസംബര്‍ 28 നായിരുന്നു പ്രതിദിന കോവിഡ് പതിനായരിത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 9195 പേര്‍ക്കാണ് അന്ന് രോഗം ബാധിച്ചത്.
പുതുതായി 119 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,13,843 ആയി വര്‍ധിച്ചു.


22 ദിവസമായി ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കോവിഡ് കേസുകള്‍. മൊത്തം രോഗബാധയുടെ 0.24 ശതമാനം മാത്രമാണ് ആക്ടീവ് കേസുകള്‍. രാജ്യത്തെ കോവിഡ് രോഗമുക്തി 98.56 ശതമാനമായി വര്‍ധിച്ചതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

Latest News