Sorry, you need to enable JavaScript to visit this website.

സ്തന വലുപ്പം കൂട്ടാന്‍ ശസ്ത്രക്രിയ ചെയ്യണം, ഏറ്റവും മോശമായ ഉപദേശത്തെക്കുറിച്ച് ദീപിക പദുക്കോണ്‍

തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവുംമോശമായ ഉപദേശത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിലൊരാളായ ദീപിക പദുക്കോണ്‍.
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പതിനെട്ടാം വയസില്‍ തനിക്ക് ലഭിച്ച ഒരു മോശം ഉപദേശത്തെക്കുറിച്ചാണ് ദീപിക പറയുന്നത്,  സ്തനത്തിന് വലിപ്പം കൂട്ടാന്‍ ശസ്ത്രക്രിയ നടത്താന്‍ ഒരാള്‍ തന്നെ ഉപദേശിച്ചുവെന്ന് നടി വെളിപ്പെടുത്തി.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മോശവുമായ ഉപദേശങ്ങളെക്കുറിച്ച് സംസാരിക്കവേ ഒരു മാധ്യമത്തോടായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. 'എനിക്ക് ലഭിച്ച ഏറ്റവും മോശം ഉപദേശം സ്തനങ്ങള്‍ക്ക് വലിപ്പം കൂട്ടാന്‍ ശസ്ത്രക്രിയ ചെയ്യണം എന്നതായിരുന്നു. അന്ന് എനിക്ക് പതിനെട്ട് വയസായിരുന്നു, അത് ഗൗരവമായി എടുക്കാതിരിക്കാന്‍ എനിക്ക് എങ്ങനെ വിവേകം ഉണ്ടായെന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടുന്നു.'- ദീപിക പറഞ്ഞു.

 

Latest News