ഉക്രൈനില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനം ദല്‍ഹിയിലെത്തി

ന്യൂദല്‍ഹി- ഉക്രൈനില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനം ദല്‍ഹിയിലെത്തി. 249 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നെത്തിയ വിമാനമാണ് ദല്‍ഹിയിലിറങ്ങിയത്.

ഞായറാഴ്ച പുലര്‍ച്ചെ 2.45-ഓടെ 250 യാത്രക്കാരുമായി ആദ്യ വിമാനം ദല്‍ഹിയിലെത്തിയിരുന്നു. ഇതില്‍ മുപ്പതുപേര്‍ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. രണ്ടാമത്തെ വിമാനത്തില്‍ 219 പേരും മൂന്നാമത്തേതില്‍ 201 പേരുമാണ് ദല്‍ഹിയിലെത്തിയത്. എല്ലാവരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.

ഉക്രൈനില്‍ കുടുങ്ങിയ 82 മലയാളി വിദ്യാര്‍ഥികളാണ് ഞായറാഴ്ച കേരളത്തിലെത്തിയത്. ദല്‍ഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയത്.

 

Latest News