യുക്രൈനു വേണ്ടി ആയുധങ്ങള്‍ വാങ്ങി നല്‍കുമെന്ന് യൂറോപ്യന്‍ യൂനിയന്‍

ബ്രസല്‍സ്- റഷ്യയുടെ അധിനിവേശത്തെ ചെറുക്കാന്‍ യുക്രൈന് ആയുധ സഹായം നല്‍കാന്‍ യുറോപ്യന്‍ യൂനിയന്‍ (ഇ.യു). യുക്രൈനു വേണ്ടി ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങി നല്‍കുമെന്ന്  യൂറോപ്യന്‍ കമിഷൻ മേധാവി ഉര്‍സുല വോന്‍ ദെ ലയന്‍ പറഞ്ഞു. വിമാന വിലക്കിനു പുറമെ റഷ്യന്‍ മാധ്യമങ്ങള്‍ക്കും ഇയു രാജ്യങ്ങളില്‍ പൂര്‍ണ വിലക്കേര്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.

റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കുന്നതിനൊപ്പം യുക്രൈനിലേക്ക് അധിനിവേശം നടത്താന്‍ റഷ്യയെ സഹായിച്ച ബെലാറുസിനെതിരേയും ഉപരോധമേര്‍പ്പെടുത്താനാണ് ഇയു തീരുമാനം. നേരത്തെ റഷ്യന്‍ പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കും ഉപരോധമേര്‍പ്പെടുത്തുമെന്നും രാജ്യാന്തര ബാങ്കിങ് സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് റഷ്യയെ ഒഴിവാക്കുമെന്നും ഇയു പ്രഖ്യാപിച്ചിരുന്നു. യൂറോപ്യന്‍ യൂനിയന്‍ ആദ്യമായാണ് ഒരു രാജ്യത്തിനെതിരെ ഇത്ര കടുത്ത ഉപരോധമേര്‍പ്പെടുത്തുന്നത്.

Latest News