ആന്ധ്രയില്‍ വാഹനാപകടം; നാല് മഞ്ചേശ്വരം സ്വദേശികള്‍ മരിച്ചു 

ചിറ്റൂര്‍- ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ ബദ്വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിരുപ്പൂര്‍ തീര്‍ഥാടനത്തിനു പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News