ഭര്‍ത്താവുമായി പിണങ്ങിയ പരാതിക്കാരിയെ അഭിഭാഷകന്‍ പീഡിപ്പിച്ചു, പോലീസ് കേസെടുത്തു

പൂനെ- ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് കേസുകള്‍ നടത്താന്‍ ഏല്‍പിച്ച അഭിഭാഷകനെതിരെ 38 കാരിയുടെ ലൈംഗിക പീഡന പരാതി.

2013 മുതല്‍ തന്നെ പീഡിപ്പിക്കുകയാണെന്ന പരാതിയില്‍ 64 കാരനായ അഭിഭാഷകനെതിരെ പോലീസ് കേസെടുത്തു. പൂനെയിലെ ദത്താവാഡി പോലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് പരാതിക്കാരി തനിച്ചായിരുന്നു താമസം. കേസുകള്‍ നടത്താമെന്ന് വാഗ്ദാനം ചെയ്താണ് വിജയ് നഗര്‍ സ്വദേശിയായ അഭിഭാഷകന്‍ തന്നെ ചൂഷണം ചെയ്തതെന്ന് സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.

 

Latest News