ന്യൂദല്‍ഹി- ഉക്രെയ്‌നില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് ഉച്ചയോടെ ദല്‍ഹിയിലെത്തും. പതിനേഴ് മലയാളികളാണ് തിരിച്ചെത്തുന്നവരിലുള്ളത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വിമാനത്താവളത്തിലെത്തി ആദ്യസംഘത്തെ സ്വീകരിക്കും.
ഇന്നും നാളെയുമായി നാല് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ കൂടുതല്‍ പേരെ ഇന്ത്യയിലെത്തിക്കും. ആളുകളെ ഉക്രെയ്‌നിന്റെ അതിര്‍ത്തിയിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. റുമാനിയന്‍ തലസ്ഥാനമായ ബൂക്കാറസ്റ്റില്‍ നിന്ന് മൂന്ന് വിമാനങ്ങളിലും, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍നിന്ന് ഒരു വിമാനത്തിലും ആളുകളെ എത്തിക്കും.






