അബുദാബി- കോവിഡ് നിയന്ത്രണവിധേയമായതിനാല്‍ അബുദാബി യാത്രാ നിയന്ത്രണങ്ങള്‍ നീക്കുകയും ഗ്രീന്‍ ലിസ്റ്റ് സംവിധാനം ഒഴിവാക്കുകയും ചെയ്തു. ഫെബ്രുവരി 26 മുതല്‍ ഇത് നിലവില്‍ വന്നു.
യു.എ.ഇ തലസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി, ഗ്രീന്‍ ലിസ്റ്റ് സംവിധാനം, പി.സി.ആര്‍ പരിശോധന നിബന്ധന എന്നിവ നീക്കം ചെയ്യുന്നതിനു അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അംഗീകാരം നല്‍കി.
അബുദാബി വിമാനത്താവളത്തിലെത്തുന്ന എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കുമുള്ള ക്വാറന്റൈന്‍ നിയമവും എടുത്തുകളഞ്ഞു.
നേരത്തെ, അബുദാബി കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക (ഗ്രീന്‍ ലിസ്റ്റ്) കാലാകാലങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുമായിരുന്നു. 'ഗ്രീന്‍ ലിസ്റ്റിന്' കീഴിലുള്ള രാജ്യങ്ങളില്‍നിന്നും പ്രദേശങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും അബുദാബി സന്ദര്‍ശിക്കുന്നവര്‍ കുറഞ്ഞ നിയന്ത്രണങ്ങള്‍ നേരിട്ടതിനാല്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എത്തിച്ചേരുമ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പാലിക്കണമായിരുന്നു.






