ഉക്രൈൻ സർക്കാറിനെ അട്ടിമറിക്കാൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിൻ

മോസ്‌കോ- ഉക്രൈൻ സർക്കാറിനെ അട്ടിമറിക്കാൻ ഉക്രൈൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുടിൻ. ഭീകരരുടെയും മയക്കുമരുന്നിന് അടിമകളും നിയോ നാസികളുമായ സർക്കാറിനെ പുറത്താക്കാൻ ഉക്രൈൻ സൈന്യം തന്നെ രംഗത്തുവരണമെന്നും പുടിൻ ആവശ്യപ്പെട്ടു. ഉക്രൈൻ തലസ്ഥാനമായ കീവ് അടക്കം പിടിച്ചെടുത്താണ് പുടിന്റെ റഷ്യൻ സൈന്യം മുന്നേറുന്നത്. ഉക്രൈൻ പ്രസിഡന്റ് നിലവിൽ ബങ്കറിൽ അഭയം തേടിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
 

Latest News