റിയാദ് - കഴിഞ്ഞ വര്‍ഷം പെട്രോളിതര കയറ്റുമതിയില്‍ 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ല്‍ 27,490 കോടി റിയാലിന്റെ (7,330 കോടി ഡോളര്‍) പെട്രോളിതര ഉല്പന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. വിഷന്‍ 2030 പദ്ധതി ശക്തമായ ഫലം ചെയ്യാന്‍ തുടങ്ങിയതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
2020 ല്‍ പെട്രോളിതര കയറ്റുമതി 20,430 കോടി റിയാല്‍ (5,450 കോടി ഡോളര്‍) ആയിരുന്നു. 2030 ഓടെ പെട്രോളിതര കയറ്റുമതി മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 50 ശതമാനമായി ഉയര്‍ത്താന്‍ വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു. 2016 ല്‍ പെട്രോളിതര കയറ്റുമതി മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 16 ശതമാനമായിരുന്നു.