Sorry, you need to enable JavaScript to visit this website.

സൂപ്പര്‍ സ്റ്റാര്‍ ഫാന്‍സിന്റെ തുള്ളല്‍  നിര്‍ത്താന്‍ തിയേറ്ററില്‍ ആണി തറക്കുന്നു 

തലശേരി- കുറച്ചു കാലമായി ഫാന്‍സ് അസോസിയേഷനുകള്‍ കേരളത്തിലെ സിനിമാ പ്രേമികള്‍ക്കൊരു തലവേദനയാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ സംസ്ഥാനത്തെ  മിക്ക തിയറ്ററുകളിലും ഫാന്‍സ് ഷോ നട്ത്താറുണ്ട്. പ്രദേശമാകെ ശബ്ദ മലിനീകരണമുണ്ടാക്കുന്ന ഏര്‍പ്പാടാണിത്.  വാദ്യമേളങ്ങളും വെടിക്കെട്ടും പാലഭിഷേകവുമൊക്കെയായി തിയറ്ററുകളില്‍ വലിയ ആഘോഷം തന്നെ ഉണ്ടാകും. തിയറ്ററിനുള്ളില്‍ കയറിയാലും ആഘോഷങ്ങള്‍ക്ക് കുറവില്ല. എന്നാല്‍, അത്തരം ആഘോഷങ്ങള്‍ക്കെല്ലാം കടിഞ്ഞാണിടാന്‍ തിയറ്റര്‍ ഉടമകളും ജീവനക്കാരും തീരുമാനിച്ചു.  സ്‌ക്രീനിന് തൊട്ടുമുന്‍പില്‍ വരെ വന്നുനിന്ന് ആരാധകര്‍ നൃത്തം ചെയ്യുന്ന പതിവുണ്ട്. അതിനി അനുവദിക്കില്ല. സ്‌ക്രീനിന് താഴെ തറയില്‍ ആണികള്‍ പതിപ്പിച്ചിരിക്കുകയാണ് പല തിയറ്ററുകളിലും. ഫാന്‍സ് സ്‌ക്രീനിന്റെ അടുത്ത് വന്ന് തുള്ളിച്ചാടുന്നത് നിര്‍ത്തലാക്കാനാണ് ഇങ്ങനെയൊരു നീക്കം. തിയറ്ററുകളില്‍ ഇതുമൂലം നാശനഷ്ടമുണ്ടാകുന്നു. അതുകൊണ്ടാണ് തിയറ്റര്‍ ഉടമകളുടെ പുതിയ നിയന്ത്രണം.
ഫാന്‍സ് ഷോ നിര്‍ത്തലാക്കുന്നതും തിയറ്റര്‍ ഉടമകള്‍ ആലോചിക്കുന്നു. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് ശേഷം ഫാന്‍സ് ഷോ ഒന്നും അനുവദിക്കേണ്ട എന്ന നിലപാടിലാണ് മിക്ക തിയറ്റര്‍ ഉടമകളും. ഫാന്‍സ് ഷോ കഴിയുമ്പോള്‍ തന്നെ പല സിനിമകളുടേയും ഭാവി കുറിക്കപ്പെടുന്നു. അതിനൊപ്പം തന്നെ സിനിമകള്‍ക്കെതിരെ ഡീഗ്രേഡിങ്ങും. ഈ സാഹചര്യത്തിലാണ് ഫാന്‍സ് ഷോകള്‍ നിര്‍ത്തലാക്കുന്നത് ആലോചിക്കുന്നത്. ശ്രീനിവാസന്റെ ഉദയനാണ് താരം എന്ന ചിത്രത്തില്‍ തമാശയായി പറഞ്ഞ പല പരിപാടികളും പണം വാങ്ങി ചെയ്യുന്ന ശല്യക്കാരും കൂട്ടത്തിലുണ്ട്. 
 

Latest News