കോലാപൂര്‍- മഹാരാഷ്ട്രയില്‍ ഇരുമ്പ് വടി കൊണ്ടി യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ ഭാര്യയും മകളും അറസ്റ്റില്‍. കോലാപൂരില്‍ വാക്കേറ്റത്തെ തുടര്‍ന്നാണ് ശാന്തിനാഥ് കത്കാലെ എന്നയാളെ ഭാര്യ സുജാത(36) യും മകള്‍ സാക്ഷിയും (21) ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടുമ്പോഴേക്കും യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ശാന്തിനാഥിന്റെ സഹോദരനും അയല്‍ക്കാരും സ്ഥലത്ത് എത്തിയപ്പോഴേക്കും ഭാര്യയും മകളും രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.






