സമീപത്തെ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

ഉക്രൈനിലെ ലെവിവില്‍ ഓറിയാന സ്‌കൂളില്‍ സിവിലയന്മാര്‍ക്ക് വെടിവെക്കാന്‍ പരിശീലനം നല്‍കുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിശീലനത്തില്‍ പങ്കെടുത്തു.

കീവ്- ഉക്രൈനില്‍ ബോംബ് വര്‍ഷവും മിസൈല്‍ ആക്രമണ സാഹചര്യവുമുണ്ടെങ്കില്‍ ഏറ്റവും അടുത്തള്ള ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടണമെന്ന് ഇന്ത്യക്കാരോട് നിര്‍ദേശിച്ച് ഉക്രൈനിലെ ഇന്ത്യന്‍ എംബസി.
ചില സ്ഥലങ്ങളില്‍ ബോംബ് മുന്നറിയിപ്പ് നല്‍കി സൈറണുകള്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം സാഹചര്യമുണ്ടെങ്കില്‍ സമീപത്തെ ബോംബ് ഷെല്‍ട്ടറുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണെന്നും ഉടനെ അങ്ങോട്ട് മാറണമെന്നും എംബസി പുറപ്പെടുവിച്ച മൂന്നാമത്തെ നിര്‍ദേശത്തില്‍ പറയുന്നു.  ഇത്തരം അഭയകേന്ദ്രങ്ങളില്‍ പലതും ഭൂഗര്‍ഭ മെട്രോകളിലാണെന്നും ഉണര്‍ത്തിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Latest News