കുവൈത്ത് സിറ്റി-കുവൈത്ത് പൗരത്വത്തിന് അവകാശവാദം ഉന്നയിക്കുന്നവരെ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. കുവൈത്തികളാണെന്ന് തെളിയിക്കാന്‍ കഴിയുന്നവര്‍ക്ക് മടങ്ങിവരാന്‍ സമിതി സൗകര്യമൊരുക്കും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി ആന്‍ഡ് ട്രാവല്‍ ഡോക്യുമെന്റ്സ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് എന്നിവയില്‍നിന്നുള്ള പ്രതിനിധികള്‍ അടങ്ങുന്നതാണ് സമിതി.
അപേക്ഷകരില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ അവരെ സന്ദര്‍ശിച്ച് അഭിമുഖം നടത്തി ഡി.എന്‍.എ പരിശോധനക്കു വിധേയരാക്കും. ഇവരുടെ വിദേശത്തുള്ള മക്കളുടെയും പരിശോധന നടത്തുമെന്നും സമിതി അറിയിച്ചു.