Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ നിര്‍മിത ബുദ്ധി ഗവേഷണ ലാബുകള്‍ വരുന്നു

ദുബായ്- നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യു.എ.ഇയില്‍ ഗവേഷണ ലാബുകള്‍ ആരംഭിക്കും. വിദേശികളടക്കമുള്ളവര്‍ക്ക് ഗവേഷണത്തിനു അവസരമൊരുക്കുന്ന പദ്ധതിയാണിത്. ഉന്നത സാങ്കേതിക വിദ്യകളുടെ രാജ്യാന്തര ആസ്ഥാനമായി യു.എ.ഇയെ മാറ്റുകയാണു ലക്ഷ്യം.

നിര്‍മിതബുദ്ധിയില്‍ വൈദഗ്ധ്യമുള്ള യുവനിരയെ സജ്ജമാക്കാന്‍ നടപടിയാരംഭിച്ചു. എഐ ബിരുദപഠനം പൂര്‍ത്തിയാക്കുന്ന 260ല്‍ ഏറെ വിദ്യാര്‍ഥികള്‍ക്ക് ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് ഗവേഷണ-പരിശീലന സൗകര്യമൊരുക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠനാവസരങ്ങള്‍ ഉണ്ടാകുമെന്ന് എഐ, ഡിജിറ്റല്‍ ഇക്കോണമി സഹമന്ത്രി ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലാമ  അറിയിച്ചു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ എഐ സാങ്കേതിക വിദ്യ്ക്കു കഴിയുമെന്നും 2030 ആകുമ്പോഴേക്കും ഈ മേഖലയില്‍നിന്നുള്ള സംഭാവന 14 ശതമാനം (9,790 കോടി ഡോളര്‍) ആകുമെന്നുമാണു വിലയിരുത്തല്‍. യു.എ.ഇ കൗണ്‍സില്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സിന്റെ കീഴിലാണു ലാബുകള്‍ നിലവില്‍ വരുന്നത്.

 

Latest News