നമസ്‌കരിക്കുന്നതിനിടെ ട്രക്കിടിച്ചു മരിച്ചു, തൊഴിലാളിയുടെ കുടുംബത്തിന് ഒരു ലക്ഷം ദിര്‍ഹം

ദുബായ്- ട്രക്കിന് പിന്നില്‍ ളുഹര്‍ നമസ്‌കരിക്കുന്നതിനിടെ പിന്നോട്ടെടുത്ത ട്രക്കിടിച്ച് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ട്രക്ക് ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും 100,000 ദിര്‍ഹം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഏക രക്ഷാധികാരി എന്ന നിലയില്‍ ഇരയുടെ ഭാര്യക്ക് പ്രതികള്‍ 30,000 ദിര്‍ഹം നല്‍കാനും റാസല്‍ഖൈമ സിവില്‍ കോടതി ഉത്തരവിട്ടു.

ഡ്രൈവറുടെ അശ്രദ്ധയാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ച് ഏഷ്യന്‍ തൊഴിലാളിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തിരുന്നു. തങ്ങളുടെ ഏക ആശ്രയമായിരുന്ന കുടുംബനാഥന്റെ നഷ്ടം മൂലം തങ്ങള്‍ക്കുണ്ടായ ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് പ്രതികള്‍ 200,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest News