വിമാനത്താവളത്തിലെ കോവിഡ് പരിശോധന ഒഴിവായി, യു.എ.ഇ യാത്രക്കാര്‍ക്ക് വലിയ ആശ്വാസം

അബുദാബി- ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നിബന്ധന യുഎഇയിലെ എയര്‍ലൈന്‍ കമ്പനികള്‍  കനസ് ഒഴിവാക്കി. ദുബായുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സ്, ബജറ്റ് കാരിയര്‍ ഫ്‌ളൈ ദുബായ്, ഷാര്‍ജയുടെ ചെലവ് കുറഞ്ഞ എയര്‍ലൈനായ എയര്‍ അറേബ്യ, അബുദാബിയിലെ ഇത്തിഹാദ് എയര്‍വേസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, ഇന്ത്യയില്‍നിന്നുള്ള ചില എയര്‍ലൈനുകളും ഇക്കാര്യം സ്ഥിരീകരിച്ചു, ഉപഭൂഖണ്ഡത്തിലെ നാല്  രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് വേണ്ട.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം.

 

 

Latest News