യു.പി വോട്ടെടുപ്പ് തുടരുന്നു, ഇതുവരെ 37.45%

ലഖ്‌നൗ- യു.പിയില്‍ നാലാം ഘട്ട പോളിംഗില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവെച്ച കണക്കുകള്‍ പ്രകാരം ഉച്ചക്ക് ഒരു മണി വരെ 37.45% പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും ഉയര്‍ന്ന ശരാശരി പോളിംഗ് രേഖപ്പെടുത്തിയത് പിലിഭിത്തിലും (41.23%) ലഖിംപൂര്‍ ഖേരിയിലും (40.90% ) ഫത്തേപൂരിലുമാണ് (40.35%). ഹര്‍ദോയിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്, 34.29%.

തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ കേന്ദ്ര വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും പകരം തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുകയാണെന്നും ഭാരതീയ ജനതാ പാര്‍ട്ടിയെയും സമാജ്വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളായി ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അലഞ്ഞുതിരിയുന്ന കന്നുകാലി ശല്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രദ്ധയില്‍പെട്ടതെന്നും   അവര്‍ പറഞ്ഞു.

 

Latest News