ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 15,102 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഓരോ ദിവസവും കോവിഡ് രോഗബാധ കുറയുന്നത് വലിയ ആശ്വാസമാണ് രാജ്യത്തിനു നല്‍കുന്നത്. 278 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 31,377 പേര് രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 1,64,522 ആക്ടീവ് കേസുകളാണള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.28ശതമാനമായി കുറഞ്ഞു. രാജ്യത്ത് ഇതുവരെ 4,21,89,887 പേരാണ് കോവിഡ് മുക്തി നേടിയത്. മരണം-5,12,622. ഇതുവരെ 1,76,19,020 ഡോസ് വാക്സിന് വിതരണം ചെയ്തു.
മഹാരാഷ്ട്രയില്‍ 47 കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട്ചെയ്തു. കഴിഞ്ഞ ദിവസം ഇത് നാല് മാത്രമായിരുന്നു.






