കോട്ടുമല ഉസ്താദിന്റെ കൂടെ പതിനഞ്ച് വിദ്യാർത്ഥികളും മർഹൂം താഴക്കോട് കുഞ്ഞലവി മുസ്‌ല്യാരുടെ കൂടെ പതിനഞ്ച് പേരുമുൾപ്പെടെ മുപ്പതു പേരാണ് പട്ടിക്കാട് ജാമിഅയിൽ ആദ്യ ബാച്ചിൽ പ്രവേശനം നേടിയവർ. കോട്ടുമല ഉസ്താദിന് പുറമെ ശംസുൽ ഉലമ ഇ.കെ ഉസ്താദും താഴക്കോട് കുഞ്ഞലവി ഉസ്താദും പട്ടിക്കാട് ജാമിഅയിൽ കെ.പിയുടെ ഉസ്താദുമാരായിരുന്നു. ജാമിഅയിൽ നിന്ന് പുറത്തിറങ്ങിയ ഫൈസിമാരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സീനിയറായ പണ്ഡിതൻ മൗലാനാ കെ.പി. അബൂബക്കർ ഹസ്‌റത്താണ്.
കാഴ്ചപ്പാട് വിശാലം, ജീവിതം വിനയാന്വിതം
അനന്യമായ വിനയത്തിന്റെയും വിശാലമായ കാഴ്ചപ്പാടിന്റെയും മകുടോദാഹരണമായ ശൈഖുനാ നൂറുൽ ഉലമ കെ.പി. അബൂബക്കർ ഹസ്രത്ത് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നാലാമത് അമരക്കാരനായി സ്ഥാനമേറ്റു. ദക്ഷിണയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന അബുൽ ബുഷറാ കെ.എം. മുഹമ്മദ് മൗലവിയുടെ വിയോഗത്തോടു കൂടിയാണ് മഹാനവർകൾ സ്ഥാനമേറ്റത്.
എറണാകുളം ജില്ലയിലെ കാക്കനാട് പടമുകൾ പുരാതന ദീനീ കുടുംബമായ കിഴക്കേക്കരയിൽ മർഹൂം മജീദ് ഹാജി - ആയിഷ ദമ്പതികളുടെ മകനായി 1937 ൽ ജനിച്ച നൂറുൽ ഉലമ ഹസ്‌റത്ത് ഓർമ വെച്ചതു മുതൽ ദീനീ ചിട്ടയിൽ വളർന്നു വന്ന് നീണ്ട ആറര പതിറ്റാണ്ടായി ദർസീ മേഖലയിൽ തുല്യതയില്ലാത്ത സേവനം അനുഷ്ഠിച്ചു വരികയാണ്.
കേരളത്തിലെ ആദ്യ ഫൈസി ബിരുദധാരികളിൽ ഏറ്റവും മുതിർന്ന വ്യക്തിയും കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ബിരുദധാരികളുടെ ഗുരുവും സൂഫിവര്യനുമാണ് അബൂബക്കർ ഹസ്രത്ത്. പ്രാഥമിക പഠനശേഷം പടമുഗൾ മഹല്ല് ജുമാ മസ്ജിദിൽ മുദർരിസായിരുന്ന പ്രമുഖ പണ്ഡിതൻ കോക്കൂർ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ദർസിൽ ചേർന്ന് അഞ്ച് വർഷം പഠനം നടത്തിയ ശേഷം പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ മൗലാനാ കോട്ടുമല ഉസ്താദിന്റെ ദർസിൽ ചേർന്ന് വർഷങ്ങളോളം പഠിച്ചു.
സമസ്തയുടെ നേതൃത്വത്തിൽ പട്ടിക്കാട് ജാമിഅ നൂരിയ്യക്ക് തുടക്കം കുറിച്ചപ്പോൾ മർഹൂം കോട്ടുമല ഉസ്താദ് കോളേജിലെ പ്രഥമ ഉസ്താദായി സ്ഥാനമേൽക്കുകയും കോട്ടുമല ഉസ്താദിന്റെ കൂടെ കെ.പി ഹസ്‌റത്തും പട്ടിക്കാട് കോളേജിൽ ആദ്യ ബാച്ചിൽ പ്രവേശനം നേടുകയും ചെയ്തു.
കോട്ടുമല ഉസ്താദിന്റെ കൂടെ പതിനഞ്ച് വിദ്യാർത്ഥികളും മർഹൂം താഴക്കോട് കുഞ്ഞലവി മുസ്‌ല്യാരുടെ കൂടെ പതിനഞ്ച് പേരുമുൾപ്പെടെ മുപ്പത് പേരാണ് പട്ടിക്കാട് ജാമിഅയിൽ ആദ്യ ബാച്ചിൽ പ്രവേശനം നേടിയവർ.
കോട്ടുമല ഉസ്താദിന് പുറമെ ശംസുൽ ഉലമ ഇ.കെ ഉസ്താദും താഴക്കോട് കുഞ്ഞലവി ഉസ്താദും പട്ടിക്കാട് ജാമിഅയിൽ കെ.പിയുടെ ഉസ്താദുമാരയിരുന്നു. ജാമിഅയിൽ നിന്ന് പുറത്തിറങ്ങിയ ഫൈസിമാരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സീനിയർ പണ്ഡിതൻ മൗലാനാ കെ.പി. അബൂബക്കർ ഹസ്‌റത്താണ്. സമസ്ത മുൻ അധ്യക്ഷൻ കുമരംപുത്തൂർ ഉസ്താദ് പട്ടിക്കാട് കോളേജിൽ ഹസ്രത്തിന്റെ പ്രധാന സഹപാഠിയായിരുന്നു.
പട്ടിക്കാട് കോളേജിൽ നിന്ന് പ്രഥമ ഫൈസിയായി പുറത്തിറങ്ങിയ ശേഷം ഒ.ബി. തഖ്‌യുദ്ദീൻ ഫരീദുദ്ദീൻ ഉസ്താദിന്റെ നിർദേശപ്രകാരം കൊല്ലം ജില്ലയിലെ തേവലക്കരയിൽ മുദർരിസായി പതിനെട്ട് വർഷം സേവനം ചെയ്ത ശേഷം കൊല്ലം ജില്ലയിലെ മുട്ടക്കാവിൽ മുദർരിസായി സ്ഥാനമേറ്റു. അവിടെ സേവനം അനുഷ്ഠിക്കവേ വിവാഹം ചെയ്യുകയും പിന്നീട് അവിടെ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു. ശേഷം പള്ളിമുക്ക് മഹല്ലിൽ വർഷങ്ങളോളം ദർസ് നടത്തിക്കൊണ്ടിരിക്കേ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ജാമിയ മാന്നാനിയ്യയിൽ സേവനമാരംഭിച്ചു.
മന്നാനിയ്യയിൽ സേവനം ചെയ്തുകൊണ്ടിരിക്കവേ തന്റെ പ്രധാന ശിഷ്യനും പണ്ഡിതനും പ്രഭാഷകനും രാഷ്ട്രീയ നേതാവുമായി മാറിയ അബ്ദുന്നാസർ മഅ്ദനിയുടെ ആഗ്രഹപ്രകാരം അൻവാറുശ്ശേരിയിൽ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ അഞ്ച് വർഷം സേവനം ചെയ്ത് വീണ്ടും മന്നാനിയ്യ അറബിക് കോളേജിലേക്ക് തന്നെ സേവനം മാറ്റി. പ്രായത്തിൽ എൺപതുകളിലാണെങ്കിലും മനസ്സു കൊണ്ടു തികഞ്ഞ യുവാവിനെ പോലെയുള്ള അധ്യാപന രംഗത്തെ ഹസ്രത്തിന്റെ സേവനം നിർവചിക്കാൻ പറ്റാത്തതു തന്നെയാണ്. മർഹൂം അബ്ദുറഹിമാൻ മുസ്‌ല്യാർ, ഖുത്ബി മുഹമ്മദ് മുസ്‌ലിയാർ, സയ്യിദ് അബ്ദുറഹിമാൻ ഇമ്പിച്ചിക്കോയ തങ്ങൾ, മർഹൂം അസ്ഹരി തങ്ങൾ, വടുതല മൂസ മൗലവി, ഒ.ബി. തഖ്‌യുദ്ദീൻ ഫരീദുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയ മഹത്തുക്കളുമായി വലിയ ആത്മീയ ബന്ധമാണ് ഹസ്‌റത്തിനുള്ളത്.
അബ്ദുന്നാസർ മഅ്ദനി, എ.കെ. ഉമർ മൗലവി, തടിക്കാട് സഈദ് ഫൈസി, കെ.എച്ച്. മുഹമ്മദ് മൗലവി, അലിയാർ മൗലവി സി.ബി, അൻവാറുശ്ശേരി പ്രിൻസിപ്പൽ പട്ടാമ്പി മുഹമ്മദ് ബാഖവി തുടങ്ങി
ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള കെ.പി. ഹസ്‌റത്ത് തികഞ്ഞ സൂഫിയും മാതൃകാ പണ്ഡിതനുമാണ്. മഹാനവർകൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ -ആമീൻ