Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സഹായം തേടി ശ്രീലങ്കന്‍ തമിഴ് പാര്‍ട്ടികള്‍

ചെന്നൈ- ശ്രീലങ്കയിലെ തമിഴര്‍ ദീര്‍ഘകാലമായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ലങ്കന്‍ തമിഴ് സംഘടനകള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. ലങ്കന്‍ തമിഴരുടെ മുഖ്യപാര്‍ട്ടിയായ തമിഴ് നാഷനല്‍ അലയന്‍സ്, തമിഴ് പ്രവാസികളുടെ സംഘടനയായ ഗ്ലോബല്‍ തമിഴ് ഫോറം എന്നിവരാണ് ഇന്ത്യയുടെ സഹായം തേടി സ്റ്റാലിന് കത്തയച്ചത്. 

എല്ലാ പ്രവിശ്യകള്‍ക്കും തുല്യാവകാശം നല്‍കണമെന്ന് അനുശാസിക്കുന്ന ശ്രീലങ്കന്‍ ഭരണഘടനയുടെ 13-ാം ഭേദഗതി നടപ്പിലാക്കുന്നതു സംബന്ധിച്ച ആശങ്കകള്‍ തീര്‍ക്കാനും തമിഴരെ വീണ്ടും ദുര്‍ബലപ്പെടുത്തുന്നത് തടയാനുമാണ് ഇവര്‍ വീണ്ടും ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്. തമിഴ്‌ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണം സംബന്ധിച്ച ഇന്ത്യയുടെ നിലപാട് നിര്‍ണയിക്കുന്നതില്‍ തമിഴ്‌നാടിന് എന്നും നിര്‍ണായക പങ്കുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സ്വീകരിക്കുന്ന പ്രായോഗികമായ സമീപനം ഈ പശ്ചാത്തലത്തില്‍ വലിയ ആശ്വാസമാണെന്നും കത്തില്‍ ലങ്കന്‍ തമിഴ് പാര്‍ട്ടികള്‍ പറയുന്നു.
 

Latest News