ബസില്‍ ശല്യം ചെയ്ത വൃദ്ധനെ പോലീസിനു കൈമാറി യുവതി

കോട്ടയം- വൃദ്ധ പൂവാലനെ പോലീസിനു കൈമാറി യുവതി.  മദ്യലഹരിയിലായ വയോധികനാണ് ബസ് യാത്രയ്ക്കിടെ യുവതിയുടെ പ്രതികരണത്തിന്റെ ചൂടറിഞ്ഞത്്. ചിങ്ങവനത്തിനു സമീപം വച്ചാണ്് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്ത വയോധികനെതിരേ രൂക്ഷമായ പ്രതികരണവുമായി പെണ്‍കുട്ടി എഴുന്നേറ്റത്്..പെണ്‍കുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേര്‍ന്ന യാത്രക്കാരും, കെഎസ്ആര്‍ടിസി ജീവനക്കാരും ചേര്‍ന്ന് ബസ് പോലീസ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തി ശല്യക്കാരനെ പോലീസിനു കൈമാറി. മദ്യലഹരിയിലായിരുന്ന വയോധികനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. അടൂരില്‍ നിന്നും കോട്ടയത്തിനു വരികയായിരുന്നു കെഎസ്ആര്‍ടിസി ബസിനുള്ളിലുണ്ടായിരുന്ന വയോധികന്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന്, പെണ്‍കുട്ടി പ്രതികരിച്ചു. ഇതോടെ ഇയാള്‍ പെണ്‍കുട്ടിക്കെതിരേ തിരിഞ്ഞു. തുടര്‍ന്നാണ്, യാത്രക്കാരും ബസ് ജീവനക്കാരും ശല്യക്കാരനെതിരെ പ്രതികരിച്ചത്.

 

 

 

Latest News