രാത്രി അശ്ലീല സന്ദേശം അയച്ച ഏമാന്റെ കരണത്തുപൂശി പോലീസുകാരി

കോട്ടയം- അശ്ലീല സന്ദേശം അയച്ച ഏമ്മാന്റെ കരണത്തുപൂശി പോലീസുകാരി. പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിലാണ് സംഭവം.വനിതാ പോലീസ് ഉദ്യോഗസ്ഥയും എഎസ്‌ഐയും തമ്മില്‍ കുറച്ചു നാളായി അത്ര സുഖത്തിലല്ലായിരുന്നുവത്രെ. ഇതിനിടയിലാണ് കക്ഷി അതിരുവിട്ടത്. രാത്രിയില്‍ അശ്ലീല സന്ദേശം അയച്ചു. പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥന്റെ കരണത്തു പൂശി. മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വനിതാ പോലീസുകാരി, പോലീസ് സ്റ്റേഷനുള്ളിലിട്ട് അഡീഷണല്‍ എസ്.ഐ.യെ മര്‍ദിച്ചത്. കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ.യും ഇതേ സ്റ്റേഷനിലെ വനിതാ പോലീസുകാരിയും തമ്മിലായിരുന്നു കയ്യാങ്കളി. ഏതായാലും സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.അതിനിടെ ഒ്ത്തുതീര്‍പ്പിനു ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല.

കഴിഞ്ഞ ദിവസമായിരുന്നു തര്‍ക്കങ്ങള്‍ക്ക് തുടക്കം. വനിതാ പോലീസുകാരിയുടെ മൊബൈല്‍ ഫോണിലേക്ക് അഡീഷണല്‍ എസ്.ഐ. അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.ഇതുസംബന്ധിച്ച് നേരത്തെ ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായും വിവരമുണ്ട്. ഞായറാഴ്ച രാവിലെ സന്ദേശം സംബന്ധിച്ച് വീണ്ടും തര്‍ക്കമുണ്ടാകുകയും വനിതാ പോലീസുകാരി അഡീഷണല്‍ എസ്.ഐ.യെ മര്‍ദിക്കുകയുമായിരുന്നു.കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

 

Latest News