കൊച്ചി- കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നു വിവരാവകാശ രേഖകള്‍. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ല. പ്രധാനമന്ത്രിക്കു വ്യക്തിഗത ഇനത്തില്‍ ചികിത്സയ്ക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കൊച്ചി സ്വദേശി എസ്.ധനരാജ് നല്കിയ വിവരാവകാശ അപേക്ഷക്കാണ് മറുപടി.






