വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് വരനുള്‍പ്പെടെ 9 മരണം

ജയ്പൂര്‍- വിവാഹ ചടങ്ങിനായി വധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ട വരനും സംഘവും അപകടത്തില്‍പ്പെട്ട് വരന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. രാജസ്ഥാനില്‍ നിന്ന് മധ്യപ്രദേശിലെ ഉജ്ജയിനിലേക്ക് പുറപ്പെട്ട സംഘത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.30ഓടെ രാജസ്ഥാനിലെ കോട്ടയിലാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ മയങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നദിയിലേക്ക് കൂപ്പുകുത്തിയ കാര്‍ എട്ടടി താഴ്ചയോളം വെള്ളത്തില്‍ മുങ്ങി. ആദ്യഘട്ടത്തല്‍ ഏഴു പേരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പിന്നീട് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായും പോലീസ് പറഞ്ഞു. 

രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ ഛൗത്ത് കാ ബര്‍വാഡ എന്ന ഗ്രാമത്തില്‍ നിന്നുള്ള വിവാഹ സംഘമാണ് അപടകത്തില്‍പ്പെട്ടത്. അപകടത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം അറിയിച്ചു.
 

Latest News