തിരുവനന്തപുരം- സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട സംഘടന റിപ്പോർട്ടിന്റെ കരടിന്മേൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ആരംഭിച്ചു. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് കരടിന് അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് റിപ്പോർട്ട് കരട് സംസ്ഥാന സമിതി യോത്തിൽ വെച്ചത്. പാർട്ടിക്കുള്ളിൽ നേതൃതലത്തിൽ വിഭാഗീയത ഏതാണ്ട് അസ്തമിച്ചെങ്കിലും ചില ജില്ലകളിലും പ്രാദേശിക തലങ്ങളിലും വിഭാഗീയതയുടെ ദൂഷ്യങ്ങൾ പാർട്ടി അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് ഇതിന്റെ രൂക്ഷതയേറെയുള്ളത് എന്നതിനാൽ ഇത് കണ്ടെത്തി തടയിടാനുള്ള കർക്കശ ഇടപെടലുണ്ടാകണമെന്നാണ് നിർദേശം. കേരളത്തിൽ ഇനിയും തുടർഭരണമുറപ്പാക്കാനുള്ള പ്രവർത്തികൾ അടുത്ത മൂന്നു വർഷക്കാലത്തേക്ക് പാർട്ടി ഏറ്റെടുക്കണമെന്നും കരട് റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. ഭരണത്തുടർച്ചയിലൂടെ ജനങ്ങൾ സർക്കാരിലർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്തുന്ന തരത്തിൽ മാതൃകാപരമായ ഇടപെടൽ പാർട്ടി പ്രവർത്തകരിൽ നിന്നുണ്ടാ കണമെന്ന് സംഘടനാറിപ്പോർട്ടിനൊപ്പം ചേർക്കാനുള്ള മാർഗരേഖയില്‍ ഉ ൾക്കൊള്ളിച്ചിട്ടുണ്ട്. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ പാർട്ടി ഇടപെടലുണ്ടാകരുത്. വികസന നേട്ടങ്ങൾ സാദ്ധ്യമാക്കാനായി എല്ലാത്തരം മൂലധനത്തെയും കേരളത്തിലേക്ക് ആകർഷിക്കാൻ സർക്കാർ മുൻകൈയെടുക്കണം.
സമൂഹത്തിലെ മാറ്റത്തെക്കുറിച്ച് ശരിയായി വിലയിരുത്തി യാഥാർഥ്യബോധത്തോടെ തിരിച്ചറിഞ്ഞുള്ള ഇടപെടലുണ്ടാകണം. മാറിയ സമൂഹത്തിൽ പുതുതായി ഉയർന്നു വന്നിട്ടുള്ള ഇടത്തരം ജനവിഭാഗത്തെ കൂടി ഉൾക്കൊണ്ടുകൊണ്ട് വികേന്ദ്രീകൃത വികസ നം താഴെത്തട്ടിൽ വിപുലപ്പെടുത്തേണ്ടതുണ്ട്. ഉത്പാദനമേഖലയെ നവീകരിച്ച് കൂടുത ൽ വികസനമുറപ്പാക്കി വേണം തുടർച്ചയുണ്ടാക്കാൻ. ജനങ്ങളുടെ ദൈനംദിന വിഷയ ങ്ങളേറ്റെടുത്ത് അവർക്കൊപ്പം നിന്ന് ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും പാർ ട്ടി സംഘടിപ്പിക്കണം. സർക്കാരിൽ പ്രവർത്തിക്കുന്ന പാർട്ടിയംഗങ്ങൾ പാർട്ടിനയവും പൊതുനയവും പ്രാവർത്തികമാക്കണം. കെ-റെയിൽ പദ്ധതി നാടിന്റെ ആവശ്യമെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയുള്ള പ്രചരണപരിപാടികളുണ്ടാകണമെന്നും നിർദ്ദേശമു ള്ളതായാണറിവ്. കരട് റിപ്പോർട്ടിന്മേലുള്ള ചർച്ച നാളെയും തുടരും. സംസ്ഥാന കമ്മിറ്റി യോഗം നാളെ സമാപിക്കും.






