ചെങ്ങന്നൂർ- ചെങ്ങന്നൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രാദേശിക നേതാവും അഭിഭാഷകനുമായ ഡി. വിജയകുമാർ യു.ഡി.എഫ് സ്ഥാനാർഥിയാവും. പ്രാദേശിക തലത്തിലുള്ള ജനസമ്മിതി കണക്കിലെടുത്താണ് 65 കാരനെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജയകുമാർ കോൺഗ്രസ് ജില്ലാതലത്തിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുറെ കാലം അഭിഭാഷകനായും പ്രാക്ടീസ് ചെയ്തു.






