കീവ്- ഉക്രെയ്‌നിലെ സായുധ സേനയും മോസ്‌കോ പിന്തുണയുള്ള വിമതരും ശനിയാഴ്ച പരസ്പരം ഗുരുതരമായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ആരോപിച്ചു. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഭയം ഇതോടെ ശക്തമായി.
കീവിലെ സായുധ സേന രാവിലെ ഏഴ് മണിയോടെ 66 തവണ വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തു. വിഘടനവാദികളുടെ ശക്തികേന്ദ്രമായ ഡൊനെറ്റ്‌സ്‌കിലെ വിമതര്‍ സ്ഥിതിവിശേഷം നിര്‍ണായകമാണെന്ന് വിശേഷിപ്പിച്ചു.






