തലശ്ശേരി-തനഗരസഭ 45 -ാം വാര്‍ഡായ മാരിയമ്മന്‍ വാര്‍ഡിലെ വാട്ടസ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സി.പി.എം ലോക്കല്‍ കമ്മറ്റിയംഗത്തെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി.
സ്ത്രീകളുള്‍പ്പെടെയുള്ള നഗരസഭാ വാര്‍ഡ് ഗ്രൂപ്പില്‍ സി.പി.എം നേതാവ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവം പാര്‍ട്ടികകത്തും പുറത്തും ഏറെ ചര്‍ച്ചയായിരുന്നു.
തലശ്ശേരി ടൗണ്‍ ലോക്കറ്റി അംഗവമായ പി.മോഹന്‍ദാസിനെയാണ് ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് നീക്കം ചെയ്തത്. അശ്ലീല വീഡിയോ വിവാദം സി.പി.എമ്മിന് തലവേദനയായി മാറിയതോടെയാണ് വെള്ളിയാഴ്ച വൈകിട്ട് അടിയന്തിര ലോക്കല്‍ കമ്മറ്റി യോഗം ചേര്‍ന്ന് മോഹന്‍ദാസിനെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചത.് ലോക്കല്‍ സെക്രട്ടറി കാത്താണ്ടി നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എ.ടി ജെയ്സണ്‍ അധ്യക്ഷനായി. പാര്‍ട്ടിക്ക് അപമതിപ്പുണ്ടാക്കിയ അംഗത്തെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് നീക്കുന്നതിനെ മറ്റ് അംഗങ്ങള്‍ പിന്തുണച്ചു. മോഹന്‍ദാസിന്റെ പാര്ട്ടിം അംഗത്വം നിലനിര്‍ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത.്
നേരത്തെ ലോക്കല്‍ സെക്രട്ടറി പദവി പോലും വഹിച്ച മോഹന്‍ദാസ് നിലവിലെ ലോക്കല്‍ കമ്മറ്റിയംഗമെന്ന നിലയിലെ പ്രവര്‍ത്തനത്തെ ചൊല്ലി പാര്‍ട്ടിക്കകത്ത് നേരത്തെ തന്നെ ചില പരാതികളും ഉയര്‍ന്നിരുന്നു.
സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് രണ്ട് വീഡിയോകള്‍ മോഹന്‍ദാസ് പോസ്റ്റ് ചെയ്തിരുന്നത്. ഈ ഗ്രൂപ്പില്‍ വാര്‍ഡിലെ പ്രമുഖരായ എല്ലാ രാഷട്രീയ പാര്‍ട്ടിക്കാരും അംഗമായിരുന്നു. അതിനാല്‍ സംഭവം പുറത്തറിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വം നടപടിയെടുക്കാതതില് പരക്കെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇപ്പോള്‍ വിവാദമുണ്ടായ ഈ ഗ്രൂപ്പിന്റെ അഡ്മിന് ഒരു വനിതാ കൗണ്‍സിലര്‍ കൂടിയാണ്. ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഈ സി.പി.എം നേതാവിനെ ഉടന്‍ തന്നെ ഗ്രൂപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും നേതാവ് പോസ്റ്റ് ചെയ്ത വീഡിയോയും അതിന്റെ സക്രീന്‍ ഷോട്ടുകളും എതിരാളികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു്. നേതാവ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത നഗരസഭാ വാര്‍ഡിന്റെ ഗ്രൂപ്പില്‍ നിന്ന് എല്ലാവരെയും ഇപ്പോള്‍ ഒഴിവാക്കിയെങ്കിലും ഒരു ഗ്രൂപ്പ് അംഗം ഇത്തരത്തില്‍ അശ്ലീയ വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ വനിതാ കൗണ്‍സിലര്‍ പോലീസില്‍ പരാതി നല്കാതതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. തലശ്ശേരി സി.പി.എമ്മിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെ ഇത്തരത്തില്‍ പാര്‍ട്ടിക്ക് അപമതിപ്പുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയത് പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.






