വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

ആലപ്പുഴ- വീട്ടില്‍ അതിക്രമിച്ച് കയറി വയോധികെ പീഡിപ്പിക്കാന്‍  ശ്രമിച്ച കേസിലെ പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. 80 വയസുകാരിയെ അതിക്രമിച്ചു കയറി  ബലമായി മദ്യം കുടിപ്പിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ        കായംകുളം ചിറക്കടവ് അലക്കന്‍ തറ വീട്ടില്‍ രമേശന്‍(38), പാലമേല്‍ പണയില്‍ഭവനത്തില്‍ പ്രമോദ്( 42) എന്നിവരെയാണ് ആലപ്പുഴ അഡിഷണല്‍ ജില്ലാ  സെഷന്‍സ്  ജഡ്ജി എ.  ഇജാസ് വെറുതെ വിട്ടത്.

2014 ഒക്ടോബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചസമയത്ത്  വീട്ടില്‍ തനിച്ചുമാത്രമേ ഉണ്ടാവു  എന്ന് മനസിലാക്കിയ പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് ബലമായി മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയതു എന്നായിരുന്നു കേസ്. വീട്ടമ്മയുടെ കരച്ചിലും ബഹളവും കേട്ട അയല്‍വാസികളും മറ്റും ഓടിവന്നപ്പോള്‍ പ്രതികള്‍ ഓട്ടോറിക്ഷോ ഉപേക്ഷിച്ചു  രക്ഷപ്പെടുകയും തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വക്ഷണത്തില്‍ കായംകുളം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ച്  പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും  ചെയ്തുവെന്നാണ്  പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്.

പരിക്കേറ്റ വൃദ്ധയെ കായംകുളം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ  എതിരെ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്നു കോടതി കണ്ടെത്തി.

 

Latest News