ആയിഷയായി തിളങ്ങി മഞ്ജു വാരിയര്‍,  റാസല്‍ഖൈമയില്‍ ചിത്രീകരണം പുരോഗമിക്കുന്നു 

ദുബായ്- റാസല്‍ ഖൈമയിലെ അല്‍ ഖസ് അല്‍ ഗാമിദ് എന്ന കൊട്ടാര സദൃശമായ വീട്ടിലാണ് ആയിഷ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മലയാളത്തിനു പുറമേ ഇംഗ്ലിഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. പ്രഭുദേവയാണ് ആയിഷയുടെ നൃത്ത സംവിധാനം. ഇന്തോ- അറബിക് ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിര്‍ പള്ളിക്കാല്‍ ആണ്. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും മുതല്‍മുടക്കുള്ള സ്ത്രീകേന്ദ്രീകൃത സിനിമയായിരിക്കും ആയിഷയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. .യുഎഇയില്‍ ഒരു പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാവും ആയിഷയെന്നാണ് കരുതപ്പെടുന്നത്. ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്. വിഷ്ണുശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടിയാണ്. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയയാണ് നിര്‍മാണം. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  വ്യത്യസ്തമായ ലുക്കിലാണ് മഞജു ം പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ നൃത്തവും തന്നെയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്.  


 

Latest News