കര്‍ണാടക കോളെജില്‍ നിന്ന് മുസ്‌ലിം അധ്യാപിക രാജിവച്ചു; കാരണം ഇതാണ്

ബെംഗളുരു- കര്‍ണാടകയിലെ ഹിജാബ് വിലക്കിനിടെ തുമകുരുവിലെ ജെയ്ന്‍ പിയു കോളെജിലെ ഇംഗ്ലീഷ് ലക്ചറര്‍ ചാന്ദ്‌നി രാജിവച്ചു. മൂന്ന് വര്‍ഷമായി ഈ കോളെജില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നുവെന്നും ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ചാന്ദ്‌നി പറയുന്നു. എന്നാല്‍ തട്ടമിട്ട് കോളെജില്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി തട്ടം ധരിച്ചുകൊണ്ടാണ് ക്ലാസുകള്‍ എടുത്തത്. എന്നാല്‍ തട്ടം പാടില്ലെന്ന തീരുമാനം തന്റെ ആത്മാഭിമാനത്തെ വേദനിപ്പിച്ചുവെന്നും ഇക്കാരണത്താല്‍ രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ചാന്ദ്‌നി പറഞ്ഞു. 

്അതേസമയം അധ്യാപികയോട് ഹിജാബ് നീക്കാന്‍ താനോ മാനേജ്‌മെന്റോ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളെജ് പ്രിന്‍സിപ്പല്‍ കെ ടി മഞ്ജുനാഥ് പറഞ്ഞു.
 

Latest News