തിരുവനന്തപുരം- നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശനങ്ങളടങ്ങിയ ഭാഗങ്ങളും വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാന്‍ഡില്‍ കേന്ദ്രം കുറവു വരുത്തി. കടുത്ത സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനം കോവിഡില്‍ നേരിട്ടത്. പ്രതിസന്ധി കാലത്ത് സംസ്ഥാനത്തെ കേന്ദ്രം സഹായിച്ചില്ല. സംസ്ഥാന വിഹിതം കുറക്കുകയും ചെയ്തു. 6500 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരമായി ലഭിക്കാനുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം കെ റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും നയപ്രഖ്യാപനപ്രസംഗത്തില്‍ അദ്ദേഹം വായിച്ചു. കെ റെയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ്. പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് കെ റെയില്‍. കെ റെയിലിന് കേന്ദ്രം അനുമതി നല്‍കണം. കേന്ദ്രം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണം. അതിവേഗ യാത്രക്ക് കെ റെയില്‍ പദ്ധതി അനിവാര്യമാണെന്നും ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.






