ബംഗളൂരു-ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി മന്ത്രി കെ.എസ് ഈശ്വരപ്പയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും രാജ്യദ്രോഹ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തുള്ള കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിൽ രാത്രി കഴിച്ചുകൂട്ടുന്നു. മന്ത്രിയുടെ പ്രസ്താവനയെ വൻതോതിൽ പ്രതിഷേധം ഉയർന്നു. നിയമസഭ സമ്മേളനം ചേരാതെ നിർത്തിയെങ്കിലും കോൺഗ്രസ് അംഗങ്ങൾ സഭ വിടാൻ തയ്യാറായില്ല. കോൺഗ്രസ് നേതൃത്വവുമായി മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, സ്പീക്കർ വിശ്വേശർ ഹെഗ്‌ഡേ കഗേരി, മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ എന്നിവർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു മണിക്കൂറോളം ചർച്ച നടത്തിയെങ്കിലും പ്രതിഷേധത്തിൽനിന്ന് പിൻവാങ്ങാൻ കോൺഗ്രസ് തയ്യാറായില്ല. നാളെയും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.






