യൂറോപ്യൻ കമ്പനിയായ എസ്.ഇ.എസുമായി സഹകരിച്ച് ജിയോ പ്ലാറ്റ്ഫോംസ് രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമൊരുക്കും. ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡ് എന്ന പേരിൽ സംയുക്ത സംരംഭമായാണ് കമ്പനി പ്രവർത്തിക്കുക. എസ്.ഇ.എസിന് 51 ശതമാനവും ജിയോക്ക് 41 ശതമാനവും ഉടമസ്ഥതാവകാശമാകും കമ്പനിയിൽ ഉണ്ടാകുക. എസ്.ഇ.എസിന്റെ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കമ്പനി പ്രവർത്തിക്കുക.
100 ജിബിപിഎസ് വരെ വേഗമുള്ള ഇന്റർനെറ്റ് ലഭ്യമാക്കാൻ ഉപഗ്രഹ സംവിധാനത്തിലൂടെ കഴിയുമെന്ന് ജിയോ അധികൃതർ അറിയിച്ചു. ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ഇ.എസിന് നിലവിൽ 70 ലേറെ ഉപഗ്രഹങ്ങളുണ്ട്.






