ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1569 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. പുതിയ രോഗികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. 2847 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. 962 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഗുരുതര രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി.






