ഐ.എൻ.എൽ പിളർപ്പ് പൂർണം, വഹാബ് പക്ഷം പുതിയ കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്-ഇന്ത്യൻ നാഷണൽ ലീഗ് വീണ്ടും പിളർന്നു. അബ്ദുൽ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എ.പി അബ്ദുൽ വഹാബ് പ്രസിഡന്റായി തുടരും. നാസർ കോയ തങ്ങൾ(ജന.സെക്രട്ടറി), വഹാബ് ഷാജി(ട്രഷറർ)എന്നിവരാണ് മറ്റു ഭാരവാഹികൾ. 
പ്രശ്‌നത്തിൽ മധ്യസ്ഥം വഹിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാരെ വഹാബ് നേരിൽ കണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിയാണ് വഹാബിന്റെ തീരുമാനം.
 

Latest News