പയ്യന്നൂര്‍ - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വാട്സ് ആപ്പില്‍ അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും അയച്ചുകൊടുത്ത യുവാവിനെതിരെ പോക്സോ കേസ്. പാടിച്ചാല്‍ സ്വദേശി അജ്നാസിനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പെരിങ്ങോം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലെ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചു കാരിയുടെ മൊബൈല്‍ ഫോണിലേക്കാണ് യുവാവ് അശ്ലീലദൃശ്യങ്ങള്‍ അയച്ചുകൊടുത്തത്.






