മൂന്ന് വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയെ രഹസ്യ അറയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്- മൂന്ന് വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയെ രഹസ്യ അറയില്‍  താമസിപ്പിച്ചതായി കണ്ടെത്തി. 2019 ല്‍ കാണാതായ പെയ്സ്ലീ ഷള്‍ടിസ് എന്ന പെണ്‍കുട്ടിക്ക് ഇപ്പോള്‍ ആറു വയസ്സാണ് പ്രായം. ന്യൂയോര്‍ക്കിലെ സൗഗര്‍ടീസിലെ ഒരു വീട്ടില്‍നടത്തിയ റെയ്ഡിലാണ് കുട്ടിയെ കണ്ടെത്തിയത്.
ആരോഗ്യവതിയായ കുട്ടിയെ നിയമാനുസൃത രക്ഷാകര്‍ത്താവിനെ ഏല്‍പിച്ചതായി പോലീസ് അറിയിച്ചു. കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കി രഹസ്യമുറിയില്‍ പാര്‍പ്പിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ ദത്തെടുത്ത ദമ്പതിമാരാണ് അറസ്റ്റിലായത്.
ടിയോഗ കൗണ്ടയില്‍നിന്ന് 2019 ജൂലൈയിലാണ് പെയ്സ്ലിയുടെ തിരോധാനം. മാതാപിതാക്കളായ കിംബര്‍ലി കൂപര്‍ (33), കിര്‍ക് ഷള്‍ടിസ് (32) എന്നിവരുടെ കസ്റ്റഡിയിലാണെന്നാണ് ആദ്യം അധികൃതര്‍ കരുതിയിരുന്നത്.

https://www.malayalamnewsdaily.com/sites/default/files/2022/02/16/missing12.jpg
അള്‍സ്ടര്‍ കൗണ്ടിയില്‍പെടുന്ന സൗഗര്‍റ്റീസിലെ വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക വാറണ്ട് കരസ്ഥമാക്കിയാണ് കിര്‍ക് ഷള്‍ടിസ് സീനിയറിന്റെ (57) ഉടമസ്ഥതയിലുള്ള വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. നേരത്തെയും ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും കുട്ടിയെ കുറിച്ച് അറിയില്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.
തെരച്ചില്‍ ഒരു മണിക്കൂറോളം പിന്നിട്ട ശേഷമാണ് ബേസ്‌മെന്റിലേക്കുള്ള ഏണിപ്പടിയുടെ നിര്‍മാണത്തിലെ പ്രത്യേകതയിലേക്ക് ഒരു ഡിറ്റക്ടീവിന്റെ ശ്രദ്ധ പതിഞ്ഞത്. ഏതാനും പലകകള്‍ നീക്കം ചെയ്ത ശേഷം കണ്ടെത്തിയ രഹസ്യ മുറിയില്‍ കിംബര്‍ലി കൂപറിനേും കുട്ടിയേയും കണ്ടെത്തി.
കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കിംബര്‍ലി കൂപര്‍, ഷള്‍ടിസ് ജൂനിയര്‍, ഷള്‍ടിസ് സീനിയര്‍ എന്നിവരെ പോലീസ് അറസ്്റ്റ് ചെയ്തു. പിതാവിനേയും മകനേയും ജാമ്യത്തില്‍ വിട്ടു. മറ്റൊരു വാറണ്ടുള്ളതിനാല്‍ കിംബര്‍ലി കപൂറിനെ ജയിലിലടച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

 

Latest News