ആന്ധ്രയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു 

അമരാവതി- ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍നിന്ന് രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. സംസ്ഥാന മന്ത്രിസഭയിലെ ബിജെപി പ്രതിനിധികളായ കാമിനേനി ശ്രീനിവാസ്, മാനിക്യാല റാവു എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. ബിജെപി എംഎല്‍എ അകുലസത്യനാരായണനാണ് ഇക്കാര്യം അറിയിച്ചത്. അമരാവതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. 
കേന്ദ്രമന്ത്രിസഭയില്‍നിന്ന് മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിജെപിയുടെ നടപടി.
തെലുഗുദേശം മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെക്കാനുള്ള തീരുമാനം അവസരവാദമാണെന്ന് ബിജെപി ആരോപിച്ചു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രിസഭയില്‍നിന്ന് മന്ത്രിമാരെ പിന്‍വലിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. 

Latest News