ജയ്പൂര്‍- രാജസ്ഥാനില്‍ പത്തു വയസ്സുകാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും 14 വയസ്സായ ആണ്‍കുട്ടിയും അറസ്റ്റില്‍. അമ്മയും 14 വയസ്സായ ബാലനും തമ്മിലുള്ള അവിഹിത ബന്ധം
കുട്ടി കണ്ടുവെന്നും അതു പുറത്തുപറയുമെന്ന ഭയം നിമിത്തമാണ് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതെന്നും പോലീസ് പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവിന്റെ അനന്തരവനാണ് പോലീസ് കസ്റ്റിഡിയെലെടുത്ത ബാലന്‍.
ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ തമ്മിലുള്ള ബന്ധം കൊല്ലപ്പെട്ട കുട്ടി കണ്ടിരുന്നുവെന്നും തുടര്‍ന്നാണ് കൊല നടത്തിയതെന്നും സമ്മതിച്ചതെന്ന് ജയ്‌സല്‍മര്‍ പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ പ്രിയങ്ക യാദവ് പറഞ്ഞു.






